സാലറി ചലഞ്ച് അംഗീകരിച്ച് മന്ത്രിസഭ; ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണം

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ ഭാഗമായി സാലറി ചലഞ്ചിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധമായും നൽകണം.

അതേസമയം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സാലറി ചലഞ്ച് സംബന്ധിച്ച തുടർ നടപടികൾ ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷമെ സ്വീകരിക്കൂ.

മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം നല്‍കാനും നിര്‍ദേശമുണ്ട്. ഇതിനിടെ മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

Exit mobile version