എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ന​ല്ല മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ന​ല്ല ഡോ​ക്ട​ർ​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ രം​ഗ​ത്ത്. മ​ദ്യാ​സ​ക്തി​യു​ടെ വി​ടു​ത​ൽ ല​ക്ഷ​ണം കാ​ര​ണം ആ​ളു​ക​ൾ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും മ​ദ്യം കു​റി​ച്ചു ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവ് പാലിക്കില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.

അശാസ്ത്രീയമായ ഉത്തരവാണിതെന്നും മെഡിക്കൽ മാർഗരേഖയ്ക്ക് വിരുദ്ധമായ ഈ ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറാകില്ലെന്നും ഇതിന്‍റെ പേരിൽ നടപടിയുണ്ടായാൽ നേരിടുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

Exit mobile version