ലോക്ക് ഡൌൺ ; കേരളത്തിൽ കുടിയന്മാർ കുറഞ്ഞപ്പോൾ മുടിയന്മാർ വർധിക്കുന്നു ; മുടി വെട്ടാൻ നിർവാഹമില്ലാതെ അച്ചായന്മാർ;

കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ മുടി വെട്ടാൻ കഴിയാതെ അച്ചായന്മാർ. കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളു​മെ​ല്ലാം അ​ട​ച്ചതോടു കൂടിയാണ് മുടി വെട്ടൽ ഇല്ലാതായത്.

സ്വന്തമായി മുടി വെട്ടലിലേക്ക് പ​ല​രും തി​രി​ഞ്ഞെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​ത്തി​നും ഇതത്ര പരിചയമില്ല. പ​തി​വി​ലും അ​ധി​കം മു​ടി ത​ല​യി​ൽ വ​ച്ച് മിക്കവാറും മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ചൂ​ട് കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ മു​ടി മാ​താ​പി​താ​ക്ക​ൾ വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല.

പ​ല​രും സാ​ഹ​ച​ര്യം​കൊ​ണ്ട് മു​ടി​യ​ന്മാ​രാ​യി ന​ട​ക്കു​ന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ കഴിയുന്നത്. ക​ടു​ത്ത ചൂ​ടി​ൽ മു​ടി​വെ​ട്ടാ​ൻ ക​ഴി​യാ​ത്ത​ത് ‌മൂ​ലം വ​ലി​യ അ​സ്വ​സ്ഥ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രും ഉ​ണ്ട്.

പ​നി​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂടുതൽ പേർക്കും മുടിവെട്ടൽ . എ​ന്നാ​ൽ ബാ​ർ​ബ​ർ ഷോ​പ്പ് അ​ട​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ൾ ത​ന്നെ കു​ട്ടി​ക​ളു​ടെ ബാ​ർ​ബ​ർ​മാ​രാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് വ​ന്ന​ത്.

ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം തി​ര​ക്കു​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് സം​സ്ഥാ​ന​ത്തെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലാ​യി​രി​ക്കും. മുടി വെട്ടുമ്പോൾ ബ്ലേഡും, സ്ഥിരമായ കത്രികയും ഉപയോഗിക്കുന്നതിനാൽ മറ്റുള്ളവരുടെ വിയർപ്പും മറ്റും പലരിലേക്ക് എത്തുവാൻ സാധ്യതയുണ്ട്. അതുകൊണ്ടു മുടി വെട്ടലിനു വേണ്ടി പലരും ലോക്ക് ഡൌൺ കാലം കഴിയുവാൻ നോക്കിയിരിക്കുകയാണ്.

Exit mobile version