ലോക്ക് ഡൗണിൽ പ്രസവ വേദന; യുവതി ആംബുലൻസിൽ പ്രസവിച്ചു; സംഭവം കോട്ടയം അമയന്നൂരിൽ

കോ​ട്ട​യം: ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ വാ​ഹ​നം വൈ​കി​യ​തോ​ടെ അ​മ​യ​ന്നൂ​ർ ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന തെ​ങ്കാ​ശി സ്വ​ദേ​ശി​നി​യാ​യ ഗീതാ ല​ക്ഷ്മി​യു​ടെ പ്ര​സ​വം 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തോ​ടെ നടന്നു.

ഇ​ന്ന​ലെ രാവിലെയോടെയാണ് ഗീ​ത​യ്ക്കു പ്ര​സ​വ​വേ​ദ​ന ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​ന​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ വാ​ഹ​നം ല​ഭി​ച്ചി​ല്ല.

തുടർന്ന് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് ഫോ​ണ്‍ വി​ളി​ക്കു​ക​യാ​യി​രു​ന്നു. 5.10 നു ​ത​ന്നെ സൗ​മ്യ​യും ക​ണ്ണ​നു​ണ്ണി​യും അ​മ​യ​ന്നൂ​രി​ലെ​ത്തി. അ​മ​യ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ക്രി​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഗീ​താ ല​ക്ഷ്മി പ്ര​സ​വ​വേ​ദ​ന​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു സൗ​മ്യ തി​രി​ച്ച​റി​യു​ക​യും അ​വി​ടെ ത​ന്നെ പ​രി​ച​രി​ച്ചു പ്ര​സ​വം ന​ട​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രാ​യ സൗ​മ്യ​മോ​ൾ അ​ല​ക്സും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ക​ണ്ണ​ൻ ഉ​ണ്ണി​യു​മാ​ണ് ആവശ്യമായ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്.

Exit mobile version