ചങ്ങനാശ്ശേരി പായിപ്പാട്ട്  ആഹാരവും യാത്ര സൗകര്യവും ആവശ്യപ്പെട്ട് ദേശീയ പാതയിൽ സമരത്തിന് ഇറങ്ങി അന്യ സംസ്ഥാന തൊഴിലാളികൾ; ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് പരാതി

പായിപ്പാട്:  ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്.

തോഴിലാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകണമെന്നതാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് തിരികെപോകാനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. തൊഴിലാളികൾക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version