കോട്ടയം നഗരത്തില്‍ അലയുന്നവരെ താത്കാലിക സംരക്ഷണ കേന്ദ്രത്തിലാക്കി; ഇവര്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കുന്നതിനും വൈദ്യ പരിശോധനയ്ക്കും ക്രമീകരണം ഏര്‍പ്പെടുത്തി

കോട്ടയം: സ്ഥിരമായ വാസസ്ഥലമില്ലാതെ കോട്ടയം നഗരത്തില്‍ അലയുന്നവരെ ജില്ലാ ഭരണകൂടവും മുനിസിപ്പാലിറ്റിയും ചേര്‍ന്ന് താത്കാലിക സംരക്ഷണ കേന്ദ്രത്തിലാക്കി.

മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള തിരുവാതുക്കല്‍ എ.പി.ജെ. അബ്ദുല്‍ കലാം ഓഡിറ്റോറിയത്തിലാണ് ഇതിനായി സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.

ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു എന്നിവരുടെ
നേതൃത്വത്തില്‍ റവന്യൂ, മുനിസിപ്പല്‍, പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്‍പതു പേരെ
ഇന്ന്(മാര്‍ച്ച് 26) ഇവിടെ എത്തിച്ചു.

ഇവര്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കുന്നതിനും വൈദ്യ പരിശോധനയ്ക്കും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്നു ദിവസത്തേക്ക് ഉച്ചഭക്ഷണ വിതരണത്തിന് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.

Exit mobile version