കോട്ടയം: കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ജനത കര്‍ഫ്യു തുടങ്ങിയപ്പോൾ ഒരു ഈച്ച പോലും പുറത്തിറങ്ങാതെ അവസ്ഥയാണ് കോട്ടയം ജില്ലയിൽ ഇന്ന് ഞങ്ങൾ കണ്ടത് . രാത്രി ഒന്‍പതുവരെ വീടിനു പുറത്തിറങ്ങാതെ കര്‍ഫ്യു നടപ്പാക്കണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കോട്ടയം കാർ അതെ പടി അനുസരിച്ചുവെന്നു വേണം പറയാൻ. കര്‍ഫ്യുവിന് പൂര്‍ണ പിന്തുണയുമായി കേരളവും ഒപ്പമുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാം മുടക്കമാണ്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഹോട്ടല്‍, ബാര്‍, ബവ്റിജസ്, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ ഒന്നും തുറന്നിട്ടുമില്ല. വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും വൃത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അത് എത്ര പേര് ചെയ്തെന്നു ഞങ്ങൾക്ക് ഉറപ്പില്ല.
മാങ്ങാനം സ്‌കൂൾ ജംക്ഷൻ മുതൽ കോട്ടയം നഗരം വരെ കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരണും, സബ് എഡിറ്റർ പ്രവീണും നടത്തിയ യാത്രയുടെ വിശദശാംശങ്ങൾ;
പ്രധാനമന്ത്രിയുടെ നിർദേശം പൂർണമായും അംഗീകരിക്കണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷെ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഡ്യൂട്ടി ചെയ്യുവാൻ ഞങ്ങൾ നിർബന്ധിക്കപെടുകയായിരുന്നു. മാങ്ങാനം സ്‌കൂൾ ജങ്ഷന് സമീപത്തു നിന്ന് ആരംഭിച്ച ഞങ്ങളുടെ യാത്ര കോട്ടയം നഗരം ചുറ്റി തിരിച്ചെത്തുകയായിരുന്നു.
മാങ്ങാനം സ്‌കൂൾ ജങ്ഷൻ മുതൽ കഞ്ഞിക്കുഴി ജങ്ഷനിലെത്തി ചിത്രം പകർത്തി കഴിഞ്ഞപ്പോഴാണ് ആദ്യമായി ഒരു ബൈക്ക് ഞങ്ങളുടെ എതിരെ വന്നത്. തുടർന്ന് കോട്ടയം കെ എസ ആർ ടി സി സ്റ്റാൻഡ് വരെ ഒരു വാഹനവും കാണുവാൻ ഞങ്ങൾക്ക് സാധിച്ചില്ല.
കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്ത് നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഏഷ്യാനെറ്റ് ഓഫീസിനു സമീപം ഒരു പോലീസ് വാഹനവും 2 പോലീസുകാരെയും കണ്ടതാണ് ഇന്നത്തെ ദിവസം ആകെ കണ്ട മനുഷ്യർ എന്ന് തന്നെ പറയാം.
കൂടാതെ കെ എസ് ആർ ടി സി സ്റ്റാൻഡ് വെള്ളമൊഴിച്ച് വൃത്തിയാക്കി കഴുകുന്ന ജീവനക്കാരെയും കാണുവാൻ സാധിച്ചു. തിരിച്ചു മാങ്ങാനം കുരിശ് ജങ്ഷൻ എത്തുന്നത് വരെ യാതൊരു വാഹനവും കണ്ടില്ല എന്നതാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്.
കുരിശ് ജങ്ഷനിൽ എത്തിയപ്പോൾ “ഹോസ്പിറ്റൽ” ബോർഡ് വെച്ച ഒരു കാർ കണ്ടു. സാധാരണ രീതിയിൽ ഹർത്താലുകൾക്കു മാത്രമേ ജനങ്ങൾ ഇത്തരം നോട്ടീസ് പതിപ്പിച്ച് യാത്ര ചെയ്യാറുള്ളൂ. കാർ കണ്ടപ്പോൾ തോന്നിയത് ഒരു ഹർത്താലിന്റെ പ്രതീതിയാണ്.
തിരിച്ചു മാങ്ങാനം സ്‌കൂൾ ജങ്ഷൻ എത്തുന്നതുവരെയും വാഹനങ്ങൾ ഒന്നും കാണാതെ ഇരുന്ന ഞങ്ങൾ മന്ദിരം ആശുപത്രി വരെ പോയി നോക്കി. വാഹനങ്ങൾ എന്ന് മാത്രമല്ല , ഒരു ഈച്ചയെ പോലും കാണാതെ തിരിച്ചു പോന്നപ്പോൾ ഞങ്ങൾ ചിന്തിച്ച കാര്യം ഇതായിരുന്നു.
പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണോ, അതോ മുഖ്യമന്ത്രി പിണറായി വിജയൻറെ അഭ്യർത്ഥന മാനിച്ചാണോ കോട്ടയം കാർ ഇത്ര അനുസരണയുള്ള കുഞ്ഞാടുകളായി മാറിയത് എന്ന് ഇനിയും അറിയണം. അതോ കൊറോണയെ ചെറുക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതാണോ എന്നുള്ള സംശയം ബാക്കി വെച്ച് കൊറോണയെ പ്രതിരോധിക്കാൻ ഓരോ പൗരനെയും ആഹ്വാനം ചെയ്തും നിർത്തുന്നു. നന്ദി നമസ്കാരം
കേരള ധ്വനി എഡിറ്റർ പകർത്തിയ ചിത്രങ്ങളിലൂടെ
മാങ്ങാനം സ്‌കൂൾ ജംക്ഷൻ
വിജനമായ കഞ്ഞിക്കുഴി ജംക്ഷൻ
വിജനമായ കഞ്ഞിക്കുഴി കെ കെ റോഡ്
വിജനമായ കോട്ടയം ജില്ലാ ആശുപത്രി
വിജനമായ ജില്ലാ ആശുപത്രി ഉൾവശം
വിജനമായ കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്
വിജനമായ കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്