കേരളത്തിലെ നീതി ദേവതയോടു ഒരു അപേക്ഷ; പെരുമ്പാവൂരിലെ നിർഭയ ഘാതകനും ഉടനടി തൂക്കുകയർ നൽകണം;

കൊച്ചി:  കേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് 29 വയസ്സുള്ള നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ യുവതിയെ  കണ്ടെത്തിയത്. ആദ്യദിവസങ്ങളിൽ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപതിഞ്ഞില്ല.

നവമാധ്യമങ്ങളിൽ നീതിയ്ക്കായുള്ള ക്യാമ്പയിനുകൾ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്.കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി.

വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മർദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. ലൈംഗിക പീഡനം നടന്നതിനുശേഷമാവാം കൊലപാതകം നടന്നിട്ടുള്ളത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നു. ഡൽഹിയിലെ നിർഭയ കേസിനു താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള കൊലപാതമായിരുന്നു. കുടൽമാല മുറിഞ്ഞ് കുടൽ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി ആഴത്തിൽ കുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു

കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചു.    പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമിറുൾ ഇസ്ലാം ഇപ്പോൾ വിയ്യൂർ ജയിലിൽ റിമാന്റിലാണ്. തെളിവില്ലന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നും പ്രതിയെ വെറുതെ വിടണമെന്നും ആശ്യപ്പെട്ട് ഇയാളുടെ അഭിഭാഷകൻ ബി എ ആളൂർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ഈ ഹർജി ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. കീഴ്ക്കോടതി വിധിക്കുന്ന മരണ ശിക്ഷ 6 മാസത്തിനുള്ളിൽ ഹൈക്കോടതി ശരിവയ്ക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ഈ കേസിൽ ഇതുവരെ ഇത്തരത്തിലൊരു നടപടി ഉണ്ടായതായി അറിവ് ലഭിച്ചിട്ടില്ലന്നും അഡ്വ.ബി എ ആളൂർ വ്യക്തമാക്കി.

നിയമ വിദ്യാർത്ഥിനിയുടെ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ വിധിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറൽ, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളെല്ലാം ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തി. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്ലാം വീട്ടിൽ അതിക്രമിച്ചു കയറി  മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകൾ അണിനിരത്തിയാണു പ്രോസിക്യൂഷൻ കേസ് വാദിച്ചത്. കേസിൽ 195 സാക്ഷികളുണ്ടായിരുന്നു. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടികയാണ് 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചത്.

2016 ഏപ്രിൽ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ ഈ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ 2016 ജൂൺ 14ന് തമിഴ്‌നാട്‌കേരളാ അതിർത്തിയിൽനിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അമീർ അമിതമായ ലൈംഗികാസക്തിയോടെ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും അത് എതിർത്ത യുവതിയുടെ പ്രത്യാക്രമണത്തിൽ പരുക്കേറ്റ പ്രതി കൈവശം കരുതിയിരുന്ന കത്തികൊണ്ടു കഴുത്തിലും മുഖത്തും കുത്തി വീഴ്‌ത്തിയശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയെന്നുമാണു കോടതി കണ്ടെത്തിയത്. അതിനുശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളിലും പ്രതി ക്രൂരമായി മുറിവേൽപ്പിച്ചിരുന്നു.

Exit mobile version