നിർഭയ ; വധശിക്ഷ തടയാൻ പ്രതിഷേധവും ആത്മഹത്യാ ഭീഷണിയുമായി നിർഭയ കേസ് പ്രതികൾ !! ഭർത്താവിന്റെ മരണത്തിന് മുൻപ് വിവാഹമോചനം നേടാനും അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിതാ ദേവിയുടെ ശ്രമം;

നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ ശേഷിക്കെ പ്രതികളുടെ വധശിക്ഷ തടയാൻ പ്രതിഷേധവുമായി നിർഭയ പ്രതികളുടെ ബന്ധുക്കൾ. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രതി അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത ദേവി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളുമായി രാവിലെ മുതൽ പുനിത കോടതിക്കു പുറത്ത് ഉണ്ടായിരുന്നു. ഇടയ്ക്ക് ഇവർ ബോധം മറഞ്ഞു വീഴുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. ബോധം വീണ്ടെടുത്ത ശേഷം പുനിത ചെരുപ്പ് ഉപയോഗിച്ച് സ്വയം അടിക്കാൻ തുടങ്ങി. എനിക്ക് ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ ആത്മഹത്യ ചെയ്യുമെന്നും ആവർത്തിച്ചുകൊണ്ടിരുന്നു.

വിധവയായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് ബിഹാറിലെ പ്രാദേശിക കോടതിയിൽ പുനിത ഇന്നലെ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഹർജിയിൽ ഭർത്താവ് നിരപരാധിയാണെന്നും, അദ്ദേഹത്തെ തൂക്കിലേറ്റുന്നതിനു മുൻപ് നിയമപരമായി വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നതായും അവർ വാദിച്ചു.

നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), അക്ഷയ് കുമാർ സിങ് (31) എന്നിവർ ഇപ്പോൾ തിഹാർ ജയിലിലാണ്. നാളെ രാവിലെ 5.30ന് നാലുപേരെയും തൂക്കിലേറ്റാനാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിക്കുന്നത്. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നുകാണിച്ച് പ്രതി മുകേഷ് സിങ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.

2012 ഡിസംബർ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. തുടർന്ന് ചികിത്സയിലായിരിക്കെ ഡിസംബർ 29 സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചു മരിച്ചു. ആറുപേരാണ് കേസിലെ പ്രതികൾ റാം സിങ്, മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ്. ഒന്നാം പ്രതി റാം സിങ് ജയിലിൽ വച്ച് തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം, 2015 ഡിസംബറിൽ ഒരു പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി.

ഡൽഹിയിലെ ദ്വാരകയിലുള്ള ഇടത്തരക്കാരുടെ ഹൗസിങ് അപ്പാർട്‌മെന്റാണത്. ദീപാവലി ആശംസയുടെ ഇനിയും നിറം മങ്ങാത്ത തോരണം തൂങ്ങുന്ന വാതിൽ തുറന്ന് അവർ പുറത്തേക്കു വന്നു. ആശാദേവി – നിർഭയയുടെ അമ്മ. ഡൽഹിയിലെ ഏതു തെരുവീഥിയിലും കണ്ടുമുട്ടുന്ന അതിസാധാരണക്കാരിയുടെ രൂപഭാവങ്ങൾ. പക്ഷേ, മുഖത്ത് അസാധാരണമായ നിശ്ചയദാർഢ്യം.

Exit mobile version