കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ട്രാൻസ് എന്ന സിനിമ പെന്തക്കോസ്തുകാരെ വിമർശിക്കുന്ന രീതിയിൽ പിടിച്ചതാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനെതിരെ നിരവധി പെന്തക്കോസ്തുകാർ പ്രതിക്ഷേധവുമായി എത്തുകയും, പ്രതിക്ഷേധത്തെ അവഗണിച്ച് സിനിമ തീയറ്ററിൽ അത്യധികം പ്രേക്ഷകരുടെ സാന്നിധ്യത്തിൽ പ്രദർശനം നടന്നു വരികയായിരുന്നു.
പെന്തക്കോസ്ത് സമൂഹത്തിലെ പാസ്റ്ററായ കെ എ ഏബ്രഹാം ഈ സിനിമക്കെതിരെ നടത്തിയ പ്രസംഗം തുടക്കത്തിൽ ജനങ്ങളെ ചിരിപ്പിച്ചിരുന്നുവെങ്കിലും, പാസ്റ്റർ കെ എ എബ്രഹാമിന്റെ ശാപത്തോടെ സിനിമ മേഖല പൂർണമായും സതംഭിച്ചു എന്ന് വേണം പറയാൻ.
സിനിമ മേഖല സ്തംഭിച്ചതു കൊറോണയുടെ പശ്ചാത്തലത്തിൽ ആണെങ്കിലും, പെന്തക്കോസ്തുകാരുടെ വികാരം വ്രണപ്പെടുത്തിയത് മൂലമാണ് ഇത്തരമൊരു സ്‌തംഭനാവസ്ഥ ഉണ്ടായതെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നും സമൂഹത്തിലുണ്ട്. ഇതിൽ ക്രിസ്ത്യൻ സമൂഹത്തിലെ ചില വൈദികരും ഉൾപ്പെടുന്നു.
പെന്തക്കോസ്തുകാരെയും, പാസ്റ്റർമാരെയും വിമർശിക്കുന്ന രീതിയിൽ പ്രദർശിപ്പിച്ച ഈ സിനിമ റിലീസ് ചെയ്തു അധികം നാൾ തീയററിൽ ഓടിയില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ തീയറ്ററിലെ പ്രദർശനങ്ങൾ പൂർണമായും നിർത്തി വെച്ചപ്പോൾ കയ്യടി നേടുന്നത് പാസ്റ്റർ കെ എ അബ്രഹാം ആണ്. കെ എ എബ്രഹാമിന്റെ ശബ്ദത്തിൽ ടിക് ടോക് ചെയ്യുവാൻ പോലും ഇപ്പോൾ ചെറുപ്പക്കാരുടെ തിരക്കാണ്.
ആത്മീയ വ്യാപാരത്തിന്റെ പൊള്ളത്തരങ്ങളാണ് അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് എന്ന സിനിമയിൽ തുറന്നു കാട്ടിയത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. എന്നാൽ റിലീസ് ചെയ്തു അധികം പൂർത്തിയാക്കുന്നതിനു മുൻപേ എല്ലാ സിനിമകൾക്കും പ്രദർശന വിലക്ക് വരികയായിരുന്നു.
ട്രാന്‍സ് സിനിമയെയും അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും ‘ശപിച്ച്’ രംഗത്ത് എത്തുകയായിരുന്നു പാസ്റ്റർ കെ എ അബ്രഹാം. ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കി. പിന്നെ കഥയൊന്നുമില്ലാതായതോടെ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്സാണ് വിഷയം എന്നാണ് പാസ്റ്റർ കെ എ ഏബ്രഹാം പറയുന്നത്.
‘നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ,തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും… ”, എന്നാണ് വീഡിയോയില്‍ പറയുന്നത്. പേര് പറയാതെ പാസ്റ്റർ വിമർശിക്കുന്ന ചിത്രം കഴിഞ്ഞ മാസം പുറത്തിറങ്ങിയ ട്രാൻസ് എന്ന സിനിമയാണെന്ന് വ്യക്തവുമാണ്.
സിനിമയെ പറ്റി പാസ്റ്റർ നടത്തിയ പ്രസംഗം വൻ ചർച്ചാവിഷമാവുകയും, കൂടുതൽ പേർ ട്രാൻസ് സിനിമ കാണുവാൻ പോകുകയും ചെയ്തു. ഈ പ്രസംഗത്തിലൂടെ ട്രാൻസ് എന്ന സിനിമക്ക് വൻ പ്രചാരവും ഉണ്ടായി. എന്നാൽ അധികം വൈകാതെ തന്നെ തീയറ്ററുകൾ കൊറോണ പശ്ചാത്തലത്തിൽ പ്രദർശനം നിർത്തി വെക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി 20 നാണ് ട്രാന്‍സ് റിലീസ് ചെയ്തത്. ഫഹദിനൊപ്പം നസ്രിയയും പ്രധാന വേഷത്തില്‍ എത്തുന്നു.വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നമ്മളീ ചിത്രത്തെ കുറിച്ച് ദീര്‍ഘകാലം ചര്‍ച്ച ചെയ്യും. നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രാനാഥ് ഭാസി, ജിനു ജോസഫ്, വിനായകന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ട്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു നിര്‍ണയക വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രത്തിന്റെ ക്യാമറ.
ട്രാൻസ് എന്ന സിനിമ ക്രിസ്ത്യൻ വിഭാഗത്തിനെ അവഹേളിക്കുന്ന സിനിമയല്ലെന്നാണ് അണിയറപ്രവർത്തകരുടെ വാദം. ആത്മീയ വ്യാപാരത്തിന്റെ പൊള്ളത്തരങ്ങൾ മാത്രമാണ് ഈ സിനിമ തുറന്നു കാട്ടുന്നത്.