ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനിൽ 5 പേർക്ക് കോവിഡ് ലക്ഷണം; കോവിഡ് സ്ഥിതീകരിച്ചിട്ടില്ല 

കോട്ടയം: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പ് പരിശോധന തുടരുന്നു. കോട്ടയം, ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനുകളിലും കോട്ടയം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലുമാണ് പരിശോധന. ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനിൽ 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ ഹോം ക്വാറന്റീൻ നിർദേശിച്ചു.ഇന്നലെ 932 യാത്രക്കാരെ പരിശോധിച്ചു. ഇൻഫ്രാ റെഡ് തെർമോ മീറ്റർ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഊഷ്‌മാവാണ് പ്രധാനമായും പരിശോധിക്കുന്നത്.

വരും ദിവസങ്ങളിൽ പൊതു സ്ഥലങ്ങളിൽ, വാഹനങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുമെന്നു ജില്ലാ മെഡിക്കൽ ഓഫിസ് അറിയിച്ചു. ആരോഗ്യ വകുപ്പു സംഘങ്ങൾ മൂന്നു ഷിഫ്റ്റുകളിലായാണു പ്രവർത്തിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് നഴ്സ്, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന 28 സംഘങ്ങളുണ്ട്. പൊതു സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങളിലും പരിശോധനയ്ക്കു വയോമിത്രം സാമൂഹിക സുരക്ഷ മിഷന്റെ സഹായം തേടി. ഇവർക്കു പരിശീലനം നൽകും. ഇൻഫ്രാറെഡ് (ഐആർ) തെർമോമീറ്റർ കുറവാണിപ്പോൾ. ഇവ ലഭിച്ച ശേഷം പരിശോധന സജീവമാക്കും.

Exit mobile version