മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ വിരലടയാളം ഒഴിവാക്കി. നടപടി കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി; പകരം സംവിധാനം ഇങ്ങനെ

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനില്‍ വിരലടയാളം പതിപ്പിക്കുന്നത് ഒഴിവാക്കി.

പകരം ഒറ്റത്തവണ പാസ് വേഡ് മുഖേനയാണ് വിതരണം. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ കൊണ്ട് പോകണം.

ഒ.ടി.പി ഓപ്ഷന്‍ പരാജയപ്പെടുകയോ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ മറക്കുകയോ ആണെങ്കില്‍ പഴയ രീതിയിലായിരിക്കും വിതരണം. പോര്‍ട്ടബിലിറ്റി പ്രകാരമുള്ള റേഷന്‍ വിതരണവും ഇപ്രകാരമായിരിക്കും.

Exit mobile version