കോ​വി​ഡ്-19 ; കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന ചെ​ങ്ങ​ളം സ്വ​ദേ​ശി മ​രി​ച്ചു; കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​മി​ല്ല; രക്തം പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യവകുപ്പ്

കോ​ട്ട​യം:  കോ​ട്ട​യ​ത്ത് കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ർ​ന്നു നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി ശ​ശീ​ന്ദ്ര​നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്.

ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കോ​വി​ഡ്-19 ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​റ്റ​ലി​യി​ൽ​നി​ന്നു വ​ന്ന​വ​രി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്കു കോ​വി​ഡ്-19 ബാ​ധി​ച്ച​ത്.

ഇ​വ​രു​മാ​യി സെ​ക്ക​ൻ​ഡ് സ്റ്റേ​ജ് ബ​ന്ധം പു​ല​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ശ​ശീ​ന്ദ്ര​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

അ​തേ​സ​മ​യം, പ​ക്ഷാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ശ​ശീ​ന്ദ്ര​ന്‍റെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്നും അ​തി​നു​ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ക​ഴി​യൂ എ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇദ്ദേഹത്തിന് കോവിഡ് സ്ഥിതീകരിച്ചിട്ടില്ല.

Exit mobile version