കോട്ടയം ജില്ലയിലൂടെ കോവിഡ് രോഗ ബാധിതർ സഞ്ചരിച്ച സ്ഥലങ്ങൾ ഇവയൊക്കെ; ഈ സ്ഥലങ്ങളിൽ അതാത് സമയത്തു ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടുക

കോട്ടയം: കോവിഡ് 19 രോഗബാധിതരായ ചെങ്ങളം സ്വദേശികൾ 14 ഇടങ്ങളിൽ സഞ്ചരിച്ചുവെന്ന് റൂട്ട് മാപ്പ്. ഫെബ്രുവരി 29 മുതൽ ഈ മാസം 8 വരെയാണ് ഇവർ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യാത്ര ചെയ്തത്. ഈ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു. സംസ്ഥാന ആരോഗ്യവകുപ്പാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്. ഇത് ജില്ലാ കളക്ടർ ഉൾപ്പെടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

ഈ സ്ഥലങ്ങളിൽ രോഗികൾ സഞ്ചരിച്ച സമയങ്ങളിൽ ഉണ്ടായിരുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണം. 0481 258 3200, 70346 68777

വൃദ്ധ ദമ്പതിമാർ ഉൾപ്പെടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ നില തൃപ്തികരമാണ്. റാന്നിയിലും ചെങ്ങളത്തും കൂടുതൽ പേരിൽ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗ ലക്ഷണമുള്ളവർ എത്രയും വേഗം ആശുപത്രിയിൽ എത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ചെങ്ങളം സ്വദേശി പുരുഷൻ:

ഫെബ്രുവരി 29, രാവിലെ 10.30, സ്ഥലം – ഹോട്ടൽ ആര്യാസ്, കൂത്താട്ടുകുളം – മൂവാറ്റുപുഴ റോഡ് (സ്വന്തം കാർ) (ഹോട്ടലിന്റെ പേരു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു. ഹോട്ടൽ കണ്ടെത്താനായിട്ടില്ല )
മാർച്ച് 1, രാവിലെ 10 -10.30, സ്ഥലം-പെട്രോൾ പമ്പ്, ഉസ്മാൻ കവല -ചെങ്ങളം വായനശാലയുടെ അടുത്ത് (ബൈക്ക്)
മാർച്ച് 2, രാവിലെ 10.30 , സ്ഥലം- ബന്ധുവിന്റെ വീട്, പുനലൂർ (സ്വന്തം കാർ)
മാർച്ച് 2, രാത്രി 8-9.00, സ്ഥലം – ഹോട്ടൽ റാന്നി ഗേറ്റ് എക്‌സിക്യൂട്ടീവ് ബാർ, റാന്നി,
മാർച്ച് 3 രാവിലെ 10-10.30,സ്ഥലം – റൂബിയുടെ ജ്യുവൽ ഷോപ്പ് ചെങ്ങളം, ഡോ. വിനോദ് മാണിയുടെ ക്ലിനിക് തിരുവാതുക്കൽ, നാലിന് ഉച്ചയോടെ , സ്ഥലം – ജോമിയുടെ വർക്ഷോപ്, ചിങ്ങവനം (സ്വന്തം കാർ)
നാലിന് ഉച്ചയ്ക്ക് 2നു ശേഷം, സ്ഥലം – രാജേഷിന്റെ കട കോടിമത (സ്വന്തം കാർ) നാലിന് രാത്രി 8.30ന്, സ്ഥലം – മാർത്തോമ്മാ ആശുപത്രി റാന്നി (സ്വന്തം കാർ)
5ന് ഉച്ചയ്ക്ക് 12-3.00, സ്ഥലം – ജോസ്‌കോ ജൂവലറി പത്തനംതിട്ട (സ്വന്തം കാർ)
5ന് ഉച്ചയ്ക്ക് മൂന്നു മണിക്കു ശേഷം, സ്ഥലം -ഹോട്ടൽ റാന്നി ഗേറ്റ്, റാന്നി
5ന് രാത്രി 8.30 – 9.00, സ്ഥലം – സിഎംഎസ് കോളജിനു സമീപം എഎം ബേക്കേഴ്‌സ്, കോട്ടയം (സ്വന്തം കാർ)
6ന് രാവിലെ 10.30, സ്ഥലം – ഡോ. വിനോദ് മാണിയുടെ ക്ലിനിക് തിരുവാതുക്കൽ (സ്വന്തം കാർ) 7ന് ഉച്ചയ്ക്ക്, സ്ഥലം – സുഹൃത്തിന്റെ ചെങ്ങളത്തെ വീട് (ബൈക്ക്)
7ന് ഉച്ചതിരിഞ്ഞ് 3 -4.00, സ്ഥലം -മത്സ്യവ്യാപാരശാല, ഇല്ലിക്കൽ (ബൈക്ക്)
7ന് രാത്രി 9.30 – 10.00, സ്ഥലം – ആമ്പക്കുഴി തട്ടുകട, ചെങ്ങളം (ബൈക്ക്)
മാർച്ച് 8, സ്ഥലം – മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം

ചെങ്ങളം സ്വദേശി വനിത:

ഫെബ്രുവരി 29, രാവിലെ 10.30, സ്ഥലം – ഹോട്ടൽ ആര്യാസ് കൂത്താട്ടുകുളം – മൂവാറ്റുപുഴ റോഡ് (ഹോട്ടലിന്റെ പേരു സംബന്ധിച്ച് ആശയക്കുഴപ്പം നില നിൽക്കുന്നു. ഹോട്ടൽ കണ്ടെത്താനായിട്ടില്ല )
മാർച്ച് 2, രാവിലെ 10.30, സ്ഥലം- പുനലൂരിലെ ബന്ധുവിന്റെ വീട്
3ന് രാവിലെ 11-12 പിഎം, സ്ഥലം – റാന്നി ഗോൾഡൻ ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നു.
4ന് വൈകുന്നേരം, സ്ഥലം- റാന്നിയിലെ മാർത്തോമ്മാ ആശുപത്രി.
5ന് ഉച്ചയ്ക്ക് 12-3.00, സ്ഥലം – ജോസ്‌കോ ജൂവലറി പത്തനംതിട്ട
5ന് ഉച്ചതിരിഞ്ഞു 3 മണിക്കു ശേഷം സ്ഥലം -ഹോട്ടൽ റാന്നി ഗേറ്റ് റാന്നി
5ന് രാത്രി 8.30 – 9.00, സ്ഥലം – എഎം ബേക്കേഴ്‌സ്, കോട്ടയം സിഎംഎസ് കോളജിനു സമീപം
6ന് രാവിലെ 10.30, സ്ഥലം – ഡോ. വിനോദ് മാണിയുടെ ക്ലിനിക് തിരുവാതുക്കൽ
മാർച്ച് 8, സ്ഥലം – മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം

 

Exit mobile version