തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ രോഗി ദുബൈയിൽ നിന്നും തൃശ്ശൂരിലെ രോഗി ഖത്തറിൽ നിന്നും വന്നതാണ്.
4180 പേര്‍ നിരീക്ഷണത്തിലാണ്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ് .
തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്. സംസ്ഥാനം പ്രത്യേക സ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്. കാര്യങ്ങൾ എല്ലാം ശുഭമാണെന്ന് പറയാൻ
കഴിയില്ല. ഭയപ്പാടല്ല മുൻകരുതലും പ്രതിരോധവും തന്നെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസരം വീട് വ്യക്തി ശുചീകരണം എന്നിവയിൽ പ്രത്യേക ശ്രദ്ധവേണം . തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധചെലുത്തണം.
പൊതുവായി ആശങ്കയുടെ സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് മാര്‍ച്ച് 31 വരെ പൊതുജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾ ഉപേക്ഷിക്കണം.