കോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 9 തിങ്കള്‍) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറ്റലിയിൽ നിന്നെത്തിയവർക്കു കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി, പോളിടെക്നിക് കോളജ്, പ്രഫഷനൽ കോളജ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു.
