വിശക്കുന്നവർക്ക് അത്താണിയായി മാറി കോട്ടയത്തെ ഒരു കൂട്ടം യുവാക്കളും യുവതികളും !! ജീവകാരുണ്യ പ്രവർത്തനവുമായി മുന്നേറുന്ന കോട്ടയംകാരായ ചെറുപ്പക്കാരെ അടുത്തറിയാം.. വീഡിയോ കാണാം

(വീഡിയോ കാണുവാൻ മുകളിലെ പ്ലേ ബട്ടൺ ക്ലിക്ക് ചെയ്യുക)

അമയന്നൂർ: വിശക്കുന്നവർക്ക് അത്താണിയായി മാറുകയാണ് കോട്ടയം ജില്ലയിലെ ഒരു കൂട്ടം യുവാക്കളും യുവതികളും. ഇവർ ചേർന്ന് രൂപീകരിച്ച അഗാപ്പെ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന വാട്‌സപ്പ് ഗ്രൂപ്പിന്റെ നേത്യത്വത്തിൽ പാഥേയം എന്ന പേരിൽ കഴിഞ്ഞ പത്ത് മാസങ്ങളിലായി പൊതിച്ചോർ വിതരണം നടന്നു വരുകയാണ്.

അമയന്നൂർ ജ്യോതിർ ഭവൻ, ആശ്രയ സ്‌നേഹവീട് എന്നീ വ്യദ്ധസദനങ്ങളിലാണ് കഴിഞ്ഞ പത്ത് മാസക്കാലമായി ഇവർ എല്ലാ വെള്ളിയാഴ്ച്ചകളിലും പൊതിച്ചോറുകൾ നൽകി വരുന്നത്. ആദ്യകാലത്ത് കല്ലറ എൻ.എസ്.എസ് സ്‌കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേത്യത്വത്തിൽ പൊതിച്ചോർ നല്കുകയും ചെയ്തിരുന്നു. ഇത് അഗാപ്പെ അംഗങ്ങളിലൂടെയാണ് വിതരണം ചെയ്തിരുന്നത്.

പിന്നീട് ഗ്രൂപ്പ് അംഗങ്ങളുടെ നേത്യത്വത്തിൽ ഫണ്ട് ഉണ്ടാക്കി പൊതിച്ചോർ ഉണ്ടാക്കുന്നതിനാവശ്യമായ ആഹാരസാധനങ്ങൾ വാങ്ങി.. ഈ ആഹാര സാധനങ്ങൾ ഗ്രൂപ്പ് അംഗമായ ഷിജോ പാറാപ്പുറത്തിന്റെ ഭവനത്തിൽ വച്ച് പാകം ചെയ്ത് പൊതികളാക്കി വൃദ്ധ സദനങ്ങളിൽ നൽകി വരുന്നു.

73 പേർക്കാണ് എല്ലാ വെള്ളിയാഴ്ച്ചകളിലും പൊതിച്ചോറുകൾ നല്കുന്നത്.ഫുഡ് പാകം ചെയ്യുന്നതിനായി വിദ്യാർത്ഥികളായ ഗ്രൂപ്പ് അംഗങ്ങളെ സഹായിക്കാൻ തങ്കമ്മമണി, ഷൈലജ എന്നിവരും ഒപ്പമുണ്ട്. ഇതിന് പുറമെ സമീപത്തെ വീടുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ചും വിതരണം ചെയ്യുന്നുണ്ട്.

അഗാപ്പെ വാട്‌സ്പ്പ് ഗ്രൂപ്പ് അംഗങ്ങളായ അജോമോൻ, ജീമോൾ, അർഷ, ഷാനോൻ, ജിതിൻ, ജോഷി, ജോബിൻ, മരിയ, ആശ, ഹരിത, മെർളിൻ, ഷിജു, രേണു,അഭിജിത്ത്, ആൻമരിയ, മേഘ്‌ന,അപ്‌സര തുടങ്ങിയവരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്യം നല്കി വരുന്നു.

പൊതിച്ചോർ വിതരണം മാത്രമല്ല, ഇതിനോടകം തന്നെ, പ്രളയത്തിനുശേഷം നിരവധി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, തുണിസഞ്ചി വിതരണം തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തു മാതൃകയായിരിക്കുകയാണ് ഈ ചെറുപ്പക്കാർ .

Exit mobile version