ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി; മാ​ർ​ച്ച് മൂ​ന്നി​ന് ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം; തി​രു​ന​ക്ക​ര ഉ​ത്സ​വം മാ​ർ​ച്ച് 14നു ​കൊ​ടി​യേ​റും.

കോ​ട്ട​യം:  ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റി. മാ​ർ​ച്ച് മൂ​ന്നി​ന് ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​വും അ​ഞ്ചി​ന് ആ​റാ​ട്ടും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 8.35ന് ​ത​ന്ത്രി രാ​ജീ​വ​ര് ക​ണ്ഠ​ര​ര്, മേ​ൽ​ശാ​ന്തി കേ​ശ​വ​ൻ സ​ത്യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ന​ട​ത്തി. 9.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം.

26 മു​ത​ൽ മാ​ർ​ച്ച് നാ​ലു വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി. 27, 28, 29 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തി​നു കോ​ട്ട​യ്ക്ക​ൽ പി​എ​സി നാട്യസം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി.

മാ​ർ​ച്ച് ഒ​ന്നി​നു രാ​ത്രി 12.30ന് ​ബാ​ലെ, ര​ണ്ടി​നു രാ​വി​ലെ 11ന് ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി ഒ​ന്പ​തി​നു മോ​ഹി​നി​യാ​ട്ട ക​ച്ചേ​രി. മാ​ർ​ച്ച് മൂ​ന്നി​നു രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി​യി​ൽ സി​നി​മാ​താ​രം ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 111 ക​ലാ​കാ​രന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം, 11ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി 9.30ന് ​ര​ച​നാ നാ​രാ​യ​ണ​ൻ കു​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, 12ന് ​ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​വും വ​ലി​യ കാ​ണി​ക്ക​യും.

മാ​ർ​ച്ച് നാ​ലി​നു രാ​വി​ലെ 11ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി 9.30ന് ​ഭ​ക്തി​ഗാ​ന​മേ​ള, മാ​ർ​ച്ച് അ​ഞ്ചി​നു രാ​വി​ലെ 10ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, 11.30ന് ​ആ​റാ​ട്ട് പു​റ​പ്പാ​ട്. പു​ല​ർ​ച്ചെ ഒ​ന്നി​നു ആ​റാ​ട്ട് എ​തി​രേ​ൽ​പ്പ്. 5.30ന് ​ആ​റാ​ട്ട് വ​ര​വ്, കൊ​ടി​യി​റ​ക്ക്.

Exit mobile version