വേനൽക്കാലത്തു മൺകുട സംഭാരം കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ കോട്ടയം ചിങ്ങവനത്തേക്ക് പോരൂ !!

കോ​​ട്ട​​യം: കൊ​​ടും​​വേ​​ന​​ലി​​ൽ നാ​​ടും ന​​ഗ​​ര​​വും വെ​​ന്തു​​രു​​കു​​ന്പോ​​ൾ ആ​​ളു​​ക​​ൾ​​ക്ക് ആ​​ശ്വാസ​​ത്തി​​ന്‍റെ കു​​ളി​​രു​​പ​​ക​​രു​​ക​​യാ​​ണ് എം​​സി റോ​​ഡി​​ൽ ചി​​ങ്ങ​​വ​​നം പു​​ത്ത​​ൻ പാ​​ല​​ത്തി​​നു സ​​മീ​​പ​​മു​​ള്ള വ​​ഴി​​യോ​​ര ശീ​​ത​​ള​​പാ​​നീ​​യ​​ക്ക​​ട. പു​​ത്ത​​ൻ​​പാ​​ലം കൊ​​ച്ചു​​പ​​റ​​ന്പി​​ൽ രാ​​ജീ​​വും ഭാ​​ര്യ ര​​മ്യ​​യു​​മാ​​ണു ക​​ഴി​​ഞ്ഞ എ​​ട്ടു വ​​ർ​​ഷ​​മാ​​യി ഇ​​വി​​ടെ ശീ​​ത​​ള​​പാ​​നി​​യ​​ങ്ങ​​ൾ വി​​ൽ​​പ​​ന ന​​ട​​ത്തി​​വ​​രു​​ന്ന​​ത്.

മ​​ണ്‍​കു​​ട സം​​ഭാ​​രം, പാ​​ല​​ക്കാ​​ട​​ൻ കു​​ലു​​ക്കി സ​​ർ​​ബ​​ത്ത്, മി​​ൽ​​ക്ക് സ​​ർ​​ബ​​ത്ത്, ലെ​​സി, ത​​ണ്ണി​​മ​​ത്ത​​ൻ ജ്യൂ​​സ്, ക​​രി​​ക്ക്, സോ​​ഡാ സ​​ർ​​ബ​​ത്ത് എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഇ​​വി​​ടെ ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്ന​​ത്. മ​​ണ്‍​കു​​ട സം​​ഭാ​​ര​​ത്തി​​നാ​​ണ് ആ​​വ​​ശ്യ​​ക്കാ​​രേ​​റെ. ക​​ട്ട​​ത്തൈര് ന​​ല്ല​​തു​​പോ​​ലെ ഉ​​ട​​ച്ച് അ​​തി​​ൽ ഉ​​ള്ളി​​യും മു​​ളകും ഇ​​ഞ്ചി​​യും ക​​റി​​വേ​​പ്പി​​ലയും ച​​തി​​ച്ചി​​ട്ടു മ​​ണ്‍​കു​​ട​​ത്തി​​ലാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

വെ​​ള്ളം ഒ​​ഴി​​ച്ചു​​ള്ള സം​​ഭാ​​ര​​ത്തി​​നു 20 രൂ​​പ​​യും സോ​​ഡ ഒ​​ഴി​​ച്ചു​​ള്ള സം​​ഭാ​​ര​​ത്തി​​നു 25 രൂ​​പ​​യു​​മാ​​ണ് വി​​ല.​​ വേ​​ന​​ലും ദാ​​ഹ​​വും കൂ​​ടി​​യ​​തോ​​ടെ ശീ​​ത​​ള​​പാ​​നീ​​യ​​ക്ക​​ട​​യി​​ൽ ഇ​​പ്പോ​​ൾ ന​​ല്ല തി​​രി​​ക്കാ​​ണ്. 30 മു​​ത​​ൽ 50 ലി​​റ്റ​​ർ വ​​രെ തൈ​​ര് ഒ​​രു ദി​​വ​​സം സം​​ഭാ​​ര​​മാ​​യി പോ​​കു​​ന്നു​​ണ്ട്. ക​​ട്ട​​ത്തൈ​​ര് പ​​ഞ്ച​​സാ​​ര ചേ​​ർ​​ത്ത് ന​​ല്ല​​തു​​പോ​​ലെ അ​​ടി​​ച്ച് അ​​തി​​ൽ പൈ​​നാ​​പ്പി​​ൾ, മാ​​ങ്ങ, മു​​ന്തി​​രി, ആ​​പ്പി​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ എ​​സ​​ൻ​​സ് ചേ​​ർ​​ത്തു ന​​ൽ​​കു​​ന്ന ലെ​​സി​​ക്കും ആ​​വ​​ശ്യ​​ക്കാ​​രേ​​റെ​​യാ​​ണ്.

40 രൂ​​പ​​യാ​​ണ് ഇ​​തി​​ന്‍റെ വി​​ല. സോ​​ഡ സ​​ർ​​ബ​​ത്ത് സ്റ്റീ​​ൽ കു​​ട​​ത്തി​​ലാ​​ണ് ന​​ൽ​​കു​​ന്ന​​ത്. വി​​വി​​ധ രു​​ചി​​ക​​ളി​​ൽ കി​​ട്ടു​​ന്ന പാ​​ല​​ക്കാ​​ട​​ൻ കു​​ലു​​ക്കി സ​​ർ​​ബ​​ത്തി​​നും ന​​ല്ല ഡി​​മാ​​ന്‍റാ​​ണ്. യു​​വാ​​ക്ക​​ളാ​​ണ് കു​​ലു​​ക്കി സ​​ർ​​ബ​​ത്തും ലെ​​സി​​യും അ​​ന്വേ​​ഷി​​ച്ചു വ​​രു​​ന്ന​​ത്.

തി​​ര​​ക്കേ​​റി​​യ റോ​​ഡാ​​യ​​തി​​നാ​​ൽ ധാ​​രാ​​ളം വ​​ഴി​​യാ​​ത്ര​​ക്കാ​​രും ഇ​​വി​​ടെ ദാ​​ഹം ശ​​മി​​പ്പി​​ക്കാ​​നും വി​​ശ്ര​​മി​​ക്കാ​​നും എ​​ത്തു​​ന്നു​​ണ്ട്.

Exit mobile version