കേരളത്തെ നടുക്കി മലയാളികൾ സഞ്ചരിച്ച ബസും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ചു. 19 മലയാളികൾ അതി ദാരുണമായി മരിച്ചു. സംഭവം തിരുപ്പൂരിൽ; ബസ് പൂർണമായും തകർന്നു; വേദനയോടെ മലയാളികൾ.

തിരുപ്പൂർ: തമിഴ്‌നാട്ടിൽ കേരളത്തിൽ നിന്നുമുള്ള ബസും കണ്ടൈയ്നർ ലോറിയും കൂട്ടിയിടിച്ച് 19 മരണം. മരിച്ചവർ എല്ലാവരും കേരളത്തിൽ നിന്നുള്ളവർ ആണ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്തിൽ ഭൂരിഭാഗവും. ഇരുപതോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോഷാന, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), കർണാടകയിലെ തുംകൂർ സ്വദേശി കിരൺ കുമാർ എം.എസ് (33) എന്നിവരെയാണു തിരിച്ചറിഞ്ഞത്. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരാണ് മരിച്ചത്.

15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ ഏറെയും മലയാളികളാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 20 ആംബുലൻസുകൾ തിരുപ്പൂരിലേക്ക് അയച്ചു. പരുക്കറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

മൃതദേഹങ്ങൾ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 12 പേരെ പൂണ്ടി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ അശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണ്. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

റിസർവേഷൻ ചാർട്ട് പ്രകാരം (പേരു വിവരങ്ങൾ ചുവടെ) എറണാകുളത്ത് ഇറങ്ങേണ്ടവരായി 25 പേരും പാലക്കാട് നാല്, തൃശൂർ 19 പേരുമാണ് ബസിൽ ഉണ്ടായിരുന്നത്.

രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.25നാണ് അപകടമുണ്ടായത്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തി.

എറണാകുളം റജിസ്ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ – സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ലോറി ടൈലുമായി എറണാകുളത്തുനിന്ന് യാത്ര തിരിച്ചത്.

ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്.  തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തുനിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. രണ്ടു ക്രെയിനുകൾ സ്ഥലത്തെത്തിച്ച് ബസ് റോഡിൽനിന്ന് നീക്കി. ഇടിച്ച കണ്ടെയ്നർ ലോറിയിൽനിന്ന് ടൈലുകളും മറ്റും ലോറികളിൽ മാറ്റി. കണ്ടെയ്നർ ലോറി പൂർണമായും ടൈലുകൾ നിറച്ചാണ് യാത്ര ചെയ്തത്. ഇത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ അപകടസ്ഥലത്തേക്ക് തിരിച്ചു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

റിസർവേഷൻ ചാർട്ട്പ്രകാരം ബസിലെ യാത്രക്കാർ

പേര് (ഇറങ്ങുന്ന സ്ഥലം)
1. ഐശ്വര്യ (എറണാകുളം)
2. ഗോപിക ടി.ജി (എറണാകുളം)
3. കരിഷ്മ കെ. (എറണാകുളം)
4. പ്രവീൺ എം.വി (എറണാകുളം)
5. നസീഫ് മുഹമ്മദ് (തൃശൂർ)
6. എം.സി. മാത്യു (എറണാകുളം)
7. സന്തോഷ് കുമാർ കെ (പാലക്കാട്)
8. തങ്കച്ചൻ കെ.എ (എറണാകുളം)
9. രാഗേഷ് (പാലക്കാട്)
10. ആർ. ദേവി ദുർഗ (എറണാകുളം)
11. ജോഫി പോൾ സി. (തൃശൂർ)
12. അലൻ സണ്ണി (തൃശൂർ)
13. പ്രതീഷ് കുമാർ (പാലക്കാട്)
14. സനൂപ് (എറണാകുളം)
15. റോസിലി (തൃശൂർ)
16. സോന സണ്ണി (തൃശൂർ)
17. കിരൺ കുമാർ എം.എസ് (തൃശൂർ)
18. മാനസി മണികണ്ഠൻ (എറണാകുളം)
19. ജോർഡിൻ പി. സേവ്യർ (എറണാകുളം)
20. അനു മത്തായി (എറണാകുളം)
21. ഹനീഷ് (തൃശൂർ)
22. ജിസ്മോൻ ഷാജു (എറണാകുളം)
23. മധുസൂദന വർമ (തൃശൂർ)
24. ആൻ മേരി (എറണാകുളം)
25. അനു കെ.വി (തൃശൂർ)
26. ശിവകുമാർ (പാലക്കാട്)
27. ബിൻസി ഇഗ്നി (എറണാകുളം)
28. ഇഗ്നി റാഫേൽ (എറണാകുളം)
29. ബിനു ബൈജു (എറണാകുളം)
30. യേശുദാസ് കെ.ഡി (എറണാകുളം)
31. ജിജേഷ് മോഹൻദാസ് (തൃശൂർ)
32. ശിവശങ്കർ പി. (എറണാകുളം)‌
33. ജെമിൻ ജോർജ് ജോസ് (എറണാകുളം)
34. ജോസുകുട്ടി ജോസ് (എറണാകുളം)
35. അജയ് സന്തോഷ് (തൃശൂർ)
36. തോംസൺ ഡേവിസ് (തൃശൂർ)
37. രാമചന്ദ്രൻ (തൃശൂർ)
38. മാരിയപ്പൻ (തൃശൂർ)
39. ഇഗ്നേഷ്യസ് തോമസ് (തൃശൂർ)
40. റേസ് സേയ്റ്റ് (എറണാകുളം)
41. അലൻ ചാൾസ് (എറണാകുളം)
42. വിനോദ് (തൃശൂർ)
43. എസ്.എ. മാലവാദ് (എറണാകുളം)
44. നിബിൻ ബേബി (എറണാകുളം)
45. ഡമൻസി റബേറ (എറണാകുളം)
46. ക്രിസ്റ്റോ ചിറക്കേകാരൻ (എറണാകുളം)
47. അഖിൽ (തൃശൂർ)
48. ശ്രീലക്ഷ്മി മേനോൻ (തൃശൂർ)

അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്

ജെമിൻ ജോർജ് ജോസ് (എറണാകുളം)
അലൻ ചാൾസ് (എറണാകുളം)
ശ്രീലക്ഷ്മി മേനോൻ (തൃശൂർ)
കരിഷ്മ കെ. (എറണാകുളം)
വിനോദ് (തൃശൂർ)
ഡമൻസി റബേറ (എറണാകുളം)
അജയ് സന്തോഷ് (അങ്കമാലി)
ക്രിസ്റ്റോ ചിറക്കേകാരൻ (എറണാകുളം)

Exit mobile version