തൃശൂരില്‍ സ്വകാര്യ ബസിനു പിന്നില്‍ ചരക്കുലോറി ഇടിച്ച് 13 പേര്‍ക്ക് പരുക്ക്; ബസിന്റെ പിന്‍ഭാഗം തകര്‍ന്നു

തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നില്‍ ചരക്കുലോറി ഇടിച്ച് 13 പേര്‍ക്ക് പരുക്ക്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗം തകര്‍ന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

പെരിയമ്പലം ബസ് സ്റ്റോപ്പില്‍ ആളുകളെ കയറ്റാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇതിനു പിന്നില്‍ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് അല്പ ദൂരം മുന്നോട്ടു പോയി. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

 

Exit mobile version