യുപിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു; 16 പേര്‍ക്ക് പരുക്ക്

ലക്നൗ: യുപിയിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ ലക്നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദുരന്തത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപലപിക്കുകയും മരണത്തില്‍ അനുശേചനം രേഖപ്പെടുത്തുകയും ചെയ്തു.

‘പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലെ റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത വളരെ ദുഃഖകരമാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പു വരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Exit mobile version