രാജ്യത്ത് മങ്കി പോക്‌സ് കൂടുന്നു: നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ സംഘത്തെ സജ്ജമാക്കി

രാജ്യത്ത് മങ്കി പോക്‌സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലെത്തിയ നാല്‍പതുകാരന്റെ പരിശോധനാ ഫലം ഇന്നു വരും. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരും നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച മുപ്പത്തിയൊന്നുകാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പരിശോധനാ ഫലവും ഉടന്‍ വരും.

കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായാല്‍ ചികില്‍സ ഉറപ്പിക്കാന്‍ ഡല്‍ഹി LNJP ആശുപത്രിയില്‍ മങ്കി പോക്‌സ് വാര്‍ഡും ഡോക്ടര്‍മാരുടെ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ നാലു പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കേന്ദ്രം അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.

Exit mobile version