കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു, മകന് ഗുരുതര പരിക്ക്

പത്തനംതിട്ട: അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഗുരതരമായി പരിക്കേറ്റ ഇവരുടെ മകന്‍ നിഖിലിനെ കോട്ടയം മെഡില്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടമുണ്ടായത്. അടൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Exit mobile version