പാലക്കാട്ട് നിന്ന് തട്ടിക്കൊണ്ടു പോയ പോക്‌സോ കേസിലെ ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

പാലക്കാട് നിന്ന് തട്ടിക്കൊണ്ടു പോയ പോക്‌സോ കേസിലെ ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍ നിന്നും അമ്മയുടെ സാന്നിധ്യത്തില്‍ പ്രതി തട്ടിക്കൊണ്ടു പോയത്. പ്രതിയെ കണ്ടെത്തിയിരുന്നു എങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അച്ഛന്റെ അനിയനാണ് കേസിലെ പ്രതി. അതുകൊണ്ടു തന്നെ കുടുംബത്തിന്റെ പിന്തുണയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇന്നലെ മുതല്‍ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു.

പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഘമെത്തിയ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

 

Exit mobile version