കടല്‍ക്ഷോഭം നേരിടാന്‍ 24.25 ലക്ഷം അനുവദിച്ചു; ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു

രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ബിമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്റര്‍ കടല്‍ഭിത്തി നിര്‍മ്മിക്കുവാനായി 24.25 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചത്.

ഇതുമൂലം 14 വീടുകള്‍ സംരക്ഷിക്കാനാവും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

 

Exit mobile version