ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ചു; സജി ചെറിയാനെതിരെ കേസെടുത്തു, മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം

ഭരണഘടനയെ നിന്ദിച്ച മുന്‍ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ച കുറ്റത്തിനാണ് കീഴ്വായൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേല്‍ലാണ് നടപടി. പരമാവധി മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി. കോടതി നിര്‍ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നുള്ളതിനാലാണ് ഇന്ന് തന്നെ കേസെടുത്തത്. തിരുവല്ല ഡി.വൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണ ചുമതല.

മന്ത്രി സ്ഥാനത്തിന് പിന്നാലെ എം.എല്‍.എ സ്ഥാനവും സജി ചെറിയാന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. വിവാദം നാളത്തെ സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.

 

Exit mobile version