നടുറോഡില്‍ കാട്ടാനയ്ക്ക് സുഖപ്രസവം; കൗതുകക്കാഴ്ച ജല്ലിമലക്കും ചമ്പക്കാടിനുമിടയില്‍

നടുറോഡില്‍ കാട്ടാനയ്ക്ക് സുഖ പ്രസവം. മറയൂരില്‍ നിന്നും തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നിലാണ് കാട്ടാന പ്രസവിച്ചത്. കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവത്തിന് രണ്ട് മണിക്കൂറോളമാണ് വഴി തടസ്സപ്പെട്ടത്.

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്ലെറ്റ് പാതയിലെ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നില്‍ പിടിയാന കുഞ്ഞിന് ജന്‍മം നല്‍കിയത്.

 

Exit mobile version