കെ.എസ്.ആര്‍.ടി.സി യൂണിറ്റുകള്‍ ഭരിക്കുന്നത് യൂണിയനുകള്‍; കോര്‍പ്പറേഷനെ രക്ഷപ്പെടുത്താനാകില്ല, കെഎസ്ആര്‍ടിസിയെ രക്ഷപെടുത്താന്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കലാണ് പരിഹാരമെന്ന് മന്ത്രി ആന്റണി രാജു

യൂണിയനുകളെ വിമര്‍ശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സി യൂണിറ്റുകള്‍ ഭരിക്കുന്നത് യൂണിയനുകളാണെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍ ആരോപിച്ചു. ഈ സ്ഥിതി മാറാതെ കോര്‍പ്പറേഷനെ രക്ഷപ്പെടുത്താനാകില്ല. കെഎസ്ആര്‍ടിസിയെ രക്ഷപെടുത്താന്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കലാണ് പരിഹാരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ചോദ്യോത്തര വേളയിലായിരുന്നു ഗതാഗത മന്ത്രി യൂണിയനുകളെ വിമര്‍ശിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകള്‍ ഉള്ളതിനാല്‍ 92 യൂണിറ്റുകളിലായി മുന്നൂറോളം ജീവനക്കാര്‍ക്കാണ് യൂണിയന്‍ സംരക്ഷണമുള്ളത്. ഉദ്യോഗസ്ഥര്‍ മാറിയാലും ഇവരെ മാറ്റാനാകില്ല.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ല മറിച്ച് സ്വതന്ത്ര ചുമതലയുള്ള താത്കാലിക കമ്പനിയാണെന്ന് ഗതാഗത മന്ത്രി ആവര്‍ത്തിച്ചു. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതിന്റെ ആസ്തിയും വരുമാനവും ലാദവും കെ.എസ്. ആര്‍.ടി.സിയുടേതാകും സ്വിഫ്റ്റ് സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയമെന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.

 

Exit mobile version