Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

ഇത് ഡിജിറ്റൽ യുഗത്തിന്റെ ചരിത്ര വിചാരണ; തൃശ്ശൂരിൽ നാലര വയസ്സുകാരിയുടെ കൊലപാതകത്തില്‍ ഓസ്‌ട്രേലിയയിലെ പ്രധാന സാക്ഷികളെ വിസ്തരിച്ചതു വീഡിയോ കോൺഫറൻസ് സംവിധാനം ആയ സ്കൈപ്പ് വഴി;

തൃ​ശൂ​ർ: പാ​ഴാ​യി​യി​ൽ നാലര വ​യ​സ്‌​സു​കാ​രി​യെ പു​ഴ​യി​ലെ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ ച​രി​ത്ര​മാ​യി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​യി​രു​ന്നു ഓസ്‌ട്രേലിയയിലെ മെ​ൽ​ബ​ണി​ലാ​യി​രു​ന്ന പ്ര​ധാ​ന​സാ​ക്ഷി​ക​ളു​ടെ വി​ചാ​ര​ണ​യും തെ​ളി​വെ​ടു​പ്പും ന​ട​ന്ന​ത്.

തൃ​ശൂ​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് റൂ​മി​ലി​രു​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് സോ​ഫി തോ​മ​സാ​ണ് വാ​ദം കേ​ട്ട​ത്. ഇ​ത് പാ​ഴാ​യി മേ​ബ കൊ​ല​ക്കേ​സി​നെ വ്യ​ത്യ​സ്ത​മാ​ക്കി.

മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് മു​ഖേ​ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്കൈ​പ്പ് വ​ഴി വി​സ്താ​ര​വും എ​തി​ർ​വി​സ്താ​ര​വും ന​ട​ത്തി. മ​രി​ച്ച മേ​ബ​യു​ടെ അ​ച്ഛ​ൻ ര​ഞ്ജി​ത്തും അ​മ്മ നീ​ഷ്മ​യും മെ​ൽ​ബ​ണി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ടി​യ​ന്തി​ര​മാ​യി നാ​ട്ടി​ൽ​വ​രാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ല​മാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി​യ​ത്.

ഒ​രു കൊ​ല​പാ​ത​ക​കേ​സി​ൽ വി​ദേ​ശ​ത്തു​ള​ള പ്ര​ധാ​ന​സാ​ക്ഷി​ക​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി വി​സ്താ​ര​വും തെ​ളി​വെ​ടു​പ്പും ന​ട​ത്തു​ന്ന​തും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് പ്ര​തി​യെ കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യ​തും അ​പൂ​ർ​വ സം​ഭ​വ​മാ​ണ്. മേ​ബ വ​ധ​ക്കേ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ൻ​പു ത​ന്നെ പ്രോ​സി​ക്യൂ​ഷ​ന് തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സാ​ഹ​ച​ര്യ​തെ​ളി​വു​ക​ൾ മാ​ത്ര​മു​ള​ള കേ​സി​ൽ പു​തി​യ തെ​ളി​വു​ക​ളും, കൂ​ടു​ത​ൽ​സാ​ക്ഷി​ക​ളെ​യും തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യ​ത് കേ​സി​ലെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി.

Exit mobile version