വഴിതെറ്റി കുറിച്ചി മന്ദിരം കവലയിൽ എത്തിയ വയോധികയ്ക്ക് ചിങ്ങവനം പൊലീസിന്റെ കരുതൽ

കോട്ടയം: വഴിതെറ്റി കുറിച്ചി മന്ദിരം കവലയിൽ എത്തിയ വയോധികയ്ക്ക് ചിങ്ങവനം പൊലീസിന്റെ കരുതൽ. ഓർമക്കുറവ് അസുഖത്തെ തുടർന്ന് വഴിതെറ്റി എത്തിയ കുന്നന്താനം സ്വദേശി ഗൗരിക്കാണ് (82) പൊലീസ് സുരക്ഷ ഒരുക്കിയത്. ഇന്നലെ ഉച്ചയ്ക്കാണ് മന്ദിരം കവലയിൽ ഗൗരി എത്തിയത്. കുന്നന്താനത്തെ വീട്ടിൽനിന്ന് രാവിലെ പുറത്തിറങ്ങിയ ഗൗരിക്ക് വഴിതെറ്റുകയായിരുന്നു.

അസ്വഭാവിക സാഹചര്യത്തിൽ റോഡരികിൽ കണ്ട ഗൗരിയോട് ജനമൈത്രി പൊലീസ് ഓഫിസർമാരായ ഡെന്നി, കുഞ്ചെറിയ എന്നിവർ സംസാരിച്ചതോടെയാണ് വഴിതെറ്റി ഏതോ വാഹനത്തിൽ എത്തിയതാണെന്നറിഞ്ഞത്. ആദ്യം ഇവർ ദേഷ്യപ്പെട്ടുവെങ്കിലും പിന്നീട് പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി. പൊലീസ് വാഹനത്തിൽ കയറാൻ ഭയമായിരുന്നു. പിന്നീട് ജനമൈത്രി സിആർഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ ഓട്ടോയിലാണ് കുന്നന്താനത്തെ വീട്ടിൽ എത്തിച്ചത്.

Exit mobile version