Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

കുഞ്ഞൂഞ്ഞിന്റെ നാട്ടിൽ നിന്നൊരു തട്ടിപ്പിന്റെ കഥ !! പുതുപ്പള്ളിയിൽ സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് വീ​ട്ട​മ്മ​യു​ടെ അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്ത്രീ​യെ റി​മാ​ൻ​ഡ് ചെ​യ്തു

പു​തു​പ്പ​ള്ളി: സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് വീ​ട്ട​മ്മ​യു​ടെ അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോട്ടയ പുതുപ്പള്ളി സ്വദേശിയായ സ്ത്രീ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ര​മ​ല്ലൂ​ർ ഇ​ല​വു​മ്മു​ട്ട് മി​നി തോ​മ​സി(50) നെ​യാ​ണു പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 23ന് ​ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​റും പ​ന​ന്പാ​ലം സ്വ​ദേ​ശി​യു​മാ​യ വീ​ട്ട​മ്മ​യു​ടെ പ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​വ​രും ഭ​ർ​ത്താ​വും ചേ​ർ​ന്ന് തി​രു​ന​ക്ക​ര എ​സ്ബി​ഐ ശാ​ഖ​യി​ൽ സ്വ​ർ​ണം പ​ണ​യം വ​ച്ച് അ​ര​ല​ക്ഷം രൂ​പ എ​ടു​ത്തി​രു​ന്നു. ഈ ​പ​ണം അ​ക്കൗ​ണ്ടി​ൽ​നി​ന്നും പി​ൻ​വ​ലി​ച്ച​ശേ​ഷം ആ​ർ​പ്പൂ​ക്ക​ര-മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ജാ​ക്വി​ലി​ൻ ബ​സി​ൽ സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​യ​റി.

തു​ട​ർ​ന്ന് ഈ ​ബ​സ് ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കൃ​ത്രി​മ തി​ര​ക്കു​ണ്ടാ​ക്കി​യ സ്ത്രീ ​ബ​സി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി. ഇ​വ​ർ പ​ണം മോ​ഷ​ണം ന​ട​ത്തു​ന്ന സ്ത്രീ ​ആ​ണെ​ന്നും എ​ല്ലാ​വ​രും ബാ​ഗ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ണ്ട​ക്ട​ർ വി​ളി​ച്ചു പ​റ​ഞ്ഞു.

ഇ​തേ തു​ട​ർ​ന്ന് പ​ന​ന്പാ​ലം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം ബാ​ഗി​ന്‍റെ സി​ബ് തു​റ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ട​മ്മ​യും ഭ​ർ​ത്താ​വും വെ​സ്റ്റ് പോ​ലീ​സി​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ക​ണ്ട​ക്ട​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ​യും പ്ര​ദേ​ശ​ത്തെ സി​സി ടി​വി കാ​മ​റാ ദൃ​ശ്യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞ​ത്. സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ മി​നി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ മി​നി ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ൽ, മാ​മ്മൂ​ട്, മീ​ന​ടം, പു​തു​പ്പ​ള്ളി, എ​ര​മ​ല്ലൂ​ർ എ​ന്നി​വ​ിട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ർ വീ​ട്ടി​ൽ എ​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു.

വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഇ​ൻ​സ്പെ​ക്്ട​ർ എം.​ജെ അ​രു​ണ്‍, വെ​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ടി. ​ശ്രീ​ജി​ത്ത്, എ​സ്ഐ പി. ​ആ​ർ. സ​തി, എ​എ​സ്ഐ പി.​എ​ൻ. മ​നോ​ജ്, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ കെ.​ആ​ർ. ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

2009 മു​ത​ൽ അ​യ​ർ​ക്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​വ​ർ​ക്കെ​തി​രെ മൂ​ന്നു മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മോ​ഷ​ണ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യും ബ​സ് ക​ണ്ട​ക്്ട​റും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു.

Exit mobile version