പാമ്പ് കടിയേറ്റ വാവ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ; കടിയേറ്റത് പാമ്പുകളുടെ തോഴന്; പ്രാർത്ഥനകളോടെ കേരളം; അപകട നില തരണം ചെയ്തതായി ഡോക്ടർമാർ; 72 മണിക്കൂർ നിരീക്ഷണത്തിൽ

കൊല്ലം: വാവ സുരേഷിന് പാമ്പ് കടിയേറ്റു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയ പാമ്പിനെ പുറത്തെത്തിച്ചപ്പോഴാണ് കടിയേറ്റത്.

കിണറ്റിൽ നിന്ന് പുറത്തെടുത്തതിന് ശേഷം പാമ്പ് സുരേഷിനെ കടിക്കുകയായിരുന്നു. വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു. ആന്റിവെനം നൽകിവരുകയാണെന്നും, 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമേ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമായ പ്രതികരണം ആശുപത്രി നടത്തൂ.

ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജങ്ഷനിൽ വച്ചാണ് സംഭവം. കല്ലറേത്തെ ഒരു വീട്ടിൽനിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയിൽ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് സ്വയം പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. ഉച്ചയ്ക്ക ശേഷമാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ കിണറിൽനിന്നും സാഹസികമയാ പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്.

മുൻപും പാമ്പുപിടിത്തതിനിടെ നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. ഇത്തവണ വലത്തെ കൈയിൽ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാമ്പുപിടിത്തത്തിലൂടെയാണ് വാവ സുരേഷ് മലയാളിയുടെ പ്രിയങ്കരനാകുന്നത്. വിതം പാമ്പുപിടിത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതൽ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതിൽ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോൺ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു. ഇതിനിടെ പലവട്ടം പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലുമായി. ഇതെല്ലാം വാവ സുരേഷ് അതിജീവിച്ചു.

ബാല്യകാലത്ത് സ്‌കൂളിൽ പോകുന്ന വഴിയിൽ പാമ്പുകളെ കണ്ടാൽ കൗതുകത്തോടെ നോക്കി നിന്നും പിന്നീടത് അതിനെ പിടിച്ചും അവയോട് കളിച്ചും പാമ്പുകളുടെ കൂട്ടുകാരനായി മാറിയതാണ് വാവ സുരേഷിന്റെ ജീവിതം.

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛൻ ബാഹുലേയന്റെയും ‘അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകനാണു വാവ സുരേഷ്. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും ഉണ്ട് .

പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്.  പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .

കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല. എന്തായാലും വാവ സുരേഷിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളം മുഴുവനും

Exit mobile version