മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് മാത്യുകുഴല്‍ നാടന്‍ എം.എല്‍.എ. ജെയ്ക് വീണ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ പി.ഡബ്ല്യു.സിക്കെതിരെ ആരോപണം വന്നപ്പോള്‍ വെബ്‌സൈറ്റ് ഡൗണായി.
വീണ്ടും സൈറ്റ് പ്രവര്‍ത്തനക്ഷമമായപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വിവരങ്ങള്‍ നീക്കിയത് എന്തിനാണെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ആരോപണം തെറ്റാണെങ്കില്‍ തനിക്കെതിരെ കേസ് നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും കുഴല്‍നാടന്‍ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദരവോട് കൂടി മാത്രമേ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുള്ളൂ. ഇന്നലെ സഭയില്‍ ഉന്നയിച്ച വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം പദവിക്ക് യോജിച്ചതാണോ എന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. സ്വപ്നക്ക് നിയമനം നല്‍കിയത് പി.ഡബ്‌ള്യൂ.സിയാണ് കണ്‍സള്‍സന്‍സിക്കെതിരായ നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചിരുന്നത്. പി.ഡബ്‌ള്യൂ.സിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നു. വീണയെ കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വ്യക്തിപരമായി ഒന്നും പറഞ്ഞില്ല.
വീണയുടെ കമ്പനിയുടെ പ്രധാന ആളായി വീണ തന്നെ പറഞ്ഞിട്ടുണ്ട്. കമ്പനി സ്ഥാപകര്‍ക്ക് മെന്ററായി നിന്നയാളാണ് ജെയ്ക് എന്ന് വെബ് സൈറ്റില്‍ പറഞ്ഞിരുന്നു. പി.ഡബ്‌ള്യൂ.സിക്കെതിരെ ആരോപണം വന്നപ്പോ വെബ്‌സൈറ്റ് ഡൗണ്‍ ആയി. ഒരു മാസക്കാലം വെബ്‌സൈറ്റ് കിട്ടിയില്ല. 2020 ജൂണില്‍ വീണ്ടും സൈറ്റ് അപ്പ് ആയി. മേയില്‍ ഉണ്ടായിരുന്ന പലതും പിന്നീട് വെബ് സൈറ്റില്‍ ഉണ്ടായിരുന്നില്ലെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
എന്തുകൊണ്ടാണ് ആ വിവരങ്ങള്‍ ഒഴിവാക്കിയത്, അതിന് ഉത്തരം വേണ്ടേ. 10 സെക്കന്‍ഡ് താന്‍ കെഞ്ചി ചോദിച്ചു. സഭയ്ക്ക് മുന്നില്‍ രേഖ തരാന്‍ തയ്യാറാണ് എന്ന് പറയാനാണ് സമയം ചോദിച്ചത്. ഏതൊക്കെ മാറ്റങ്ങള്‍ സൈറ്റില്‍ വരുത്തിയെന്ന് അറിയാം. 107 തവണ വെബ്‌സൈറ്റില്‍ മാറ്റം വരുത്തി. Webarchive .org ഒരു ഡയറക്ടര്‍ ഉള്ള കമ്പനിയാണ്. നോമിനി കമല വിജയന്‍ ആണ്. കണ്‍സള്‍ട്ടന്റായി മൂന്ന് പേരെ കാണിച്ചു.
അതില്‍ ജെയ്ക്ക് ബാലകുമാര്‍ ഉണ്ട്. ഒരു മാസം കഴിഞ്ഞപ്പോള്‍ ഇത് ഒഴിവാക്കി. മേയ് 20 നും ജൂണ്‍ 30 നും ഇടയിലാണ് മാറ്റം വരുത്തിയതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
