പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍; നിയമസഭയില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യും; ചര്‍ച്ച രണ്ട് മണിക്കൂര്‍ നീളും

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ജനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച. രണ്ട് മണിക്കൂര്‍ ചര്‍ച്ച നീളും.

 

Exit mobile version