അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി രാജേന്ദ്രന്‍ രാജിവച്ചത്. പകരം ചുമതല രാജേഷ് എം. മേനോനാണ്.
സി.രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ പ്രോസിക്യൂന് സാധിക്കാത്തതില്‍ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ രാജി വയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി. രാജേന്ദ്രന്‍.
നിലവില്‍ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനാണ് പകരം ചുമതല. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.
