ബിജെപിയും സിപിഐഎമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

ബി ജെ.പിയും സിപി ഐഎമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ഇരുവരുീ ഒരേ തൂവല്‍ പക്ഷികളാണു ഉന്നത നേതൃത്യത്തിന്റെ അറിവില്ലാതെ എസ് എഫ് ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തില്‍ ജനവികാരം പൂര്‍ണ്ണമായും എതിരായതോടെ നില്‍ക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രവ് മുക്ത ഭാരതമെന്നു ആശയത്തില്‍ കൈ കോര്‍ത്ത സി പി ഐ എമ്മിന്റെയും ബി ജെപിയുടെയും അന്തര്‍ധാരയുടെ തുടര്‍ക്കഥയാണു ഇന്നലെ വയനാട്ടില്‍ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ അഞ്ച് നാള്‍ രാഹുല്‍ ഗാന്ധിയെ 50 മണിക്കുര്‍ ചോദ്യം ചെയ്തിട്ടും സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂര്‍പോലും ചോദ്യം ചെയ്യാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോര്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍ തന്നെയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അശയം ഇപ്പോള്‍ പിണറായിയും അണികളും പൂര്‍ണ്ണയും ഏറ്റെടുത്തിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. തൊലി പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Exit mobile version