ജീവിത പ്രതിസന്ധിയിൽ തളരാതെ !! മാവേലിക്കര ബസ് സ്റ്റാൻഡിലെ സ്ത്രീ ശബ്ദത്തെ പരിചയപ്പെടാം !! ഇത് മാവേലിക്കര സ്വദേശി സുധയുടെ ജീവിത കഥ !!

ആലപ്പുഴ: മാവേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ത്രീ ശബ്ദത്തിൽ അറിയിപ്പുകൾ കേൾക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. മാവേലിക്കര ഓലകെട്ടിയമ്പലം അരുൺ നിവാസിൽ സുധ വിശ്വം (51) സ്വകാര്യ ബസ് സ്റ്റാൻഡിലെ അനൗൺസറായി എത്തിയിട്ട് ഏകദേശം കാൽ നൂറ്റാണ്ടാകുന്നു . പ്രതിസന്ധിയിൽ തളരാതെ മുന്നേറണമെന്ന് തന്റെ ജീവിതത്തിലൂടെ മൈക്ക് ഒഴിവാക്കി രഹസ്യമായി വിളിച്ചു പറയുകയാണ് സുധ.

ഭർത്താവ് വിശ്വനാഥൻ അകാലത്തിൽ മരിച്ചു. അപ്പോൾ തന്റെ മകന് 10 വയസ്സ്. സുധ ആദ്യം കായംകുളത്തു തുണിക്കടയിൽ ജോലി നോക്കി . ആ വരുമാനം ഒന്നിനും തികയില്ലെന്ന് തിരിച്ചറിഞ്ഞ് ചിപ്സുണ്ടാക്കി വിൽപന നടത്തി. അതിനിടെയാണ് നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ അനൗൺസ്മെന്റ് നടത്താൻ ആളിനെ വേണമെന്ന് അറിഞ്ഞത്. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ വിജയിച്ച സുധ, ജീവിതത്തിൽ ആദ്യമായി മൈക്രോഫോൺ കയ്യിലെടുത്തു. കൈവെള്ളയിൽ ബസിന്റെ പേരും കടന്നു പോകുന്ന റൂട്ടും എഴുതിയിട്ടായിരുന്നു ആദ്യ അനൗൺസ്മെന്റ്. മികച്ച അനൗൺസറായി പേരെടുത്ത സുധ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ നൽകിയ ശമ്പളം ഉപയോഗിച്ചു മകനെ പഠിപ്പിച്ചു.

ഈ വരുമാനത്തിൽ നിന്നും സ്വന്തമായി വീട് വച്ച സുധ ജോലി ചെയ്യുന്ന ഏക വനിത അനൗൺസർ തന്നെയെന്നൊക്കെ വേണമെങ്കിൽ പറയാം. ആദ്യ കാലത്തു മുന്നൂറോളം ബസുകൾ സ്റ്റാൻഡിൽ എത്തുമായിരുന്നു. ഇപ്പോൾ വെറും ഇരുനൂറോളം ബസുകൾ മാത്രമേ എത്താറുള്ളൂ.. ദിവസവും രാവിലെ 8 മാണി മുതൽ വൈകിട്ട് 4 മണി വരെ ജോലി ചെയ്യും. സുധയ്ക്കു പിന്തുണയുമായി മകൻ അരുൺ, മരുമകൾ ഗീതു, കൊച്ചുമക്കൾ എന്നിവരുമുണ്ട്. എന്തൊക്കെയായാലും തന്റെ ജീവിതം മാറ്റിമറിച്ച ആ കറുത്ത നിറത്തിലുള്ള മൈക്രോഫോൺ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് സുധ ഇപ്പോൾ.. ഒപ്പം അകന്നു മാറിയ ജീവിത പ്രാരാബ്ധങ്ങളെ തള്ളി നീക്കി…

Exit mobile version