വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: രോഗി മരിച്ച സംഭവം വിദഗ്ധ സമിതി അന്വേഷിക്കില്ല, കെജിഎംസിടിഎ ആവശ്യം തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡി. കോളജിലെ രോഗിയുടെ മരണം വിദഗ്ധ സമിതി അന്വേഷിക്കില്ല. വിദഗ്ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണ ജോര്‍ജ് തള്ളി. മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റി വെച്ച രോഗി മരിച്ച സംഭവം മെഡിക്കല്‍ കോളജ് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ ലംഘനം തെളിഞ്ഞാല്‍ അന്വേഷണത്തിന് തയാറാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടായത്. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയാറാണ്. സസ്‌പെന്‍ഷന്‍ എടുത്തു ചാടിയുള്ളതാണ്. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് നടപടി സ്വീകരിച്ചത് ശരിയല്ല.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ മെഡിക്കല്‍ കോളജിനെതിരെ അപവാദ പ്രചാരണം നടത്താന്‍ എന്നുള്ള ലക്ഷ്യം ഉണ്ടോ എന്ന് സംശയം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ശസ്ത്രക്രിയ മുറിയിലേക്ക് അല്ല അവയവം കൊണ്ട് പോകേണ്ടത്. അത് ട്രാന്‍സ്പ്ലാന്റ് ഐസിയുലേക്കാണ് കൊണ്ടു പോകേണ്ടത്. എന്നാല്‍ ആരാണ് അത് ശാസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടു പോയത് എന്ന് അറിയില്ലെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചിരുന്നു.

 

Exit mobile version