അഗ്‌നിപഥ് സ്‌കീം പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൂടിയാലോചന നടത്താതെയുള്ള ഏകപക്ഷീയ തീരുമാനമാണിത്. ജോലിയിലെ സ്ഥിരതയില്ലായ്മ കോര്‍പ്പറേറ്റ് രീതിയാണ്. ഇതേ ശൈലി ആര്‍മിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു, ഇത് അപകടകരമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
സൈന്യത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താം. പക്ഷേ ജോലി സ്ഥിരതയില്ലായ്മ നടപ്പിലാക്കാന്‍ കഴിയില്ല. പദ്ധതി യുവാക്കള്‍ക്കിടയില്‍ അനിശ്ചിതത്വവും നിരാശയും ഉണ്ടാക്കും. ഈ നിരാശയും ചെറുത്തുനില്‍പ്പുമാണ് രാജ്യത്തുടനീളം കാണുന്ന പ്രതിഷേധം. സൈന്യം വലിയൊരു ഫോഴ്‌സാണ്, കേന്ദ്ര പദ്ധതി പിന്‍വലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
