കോട്ടയത്ത് ലേഡീസ് ഹോസ്റ്റലുകളോട് ചേർന്നുള്ള ഇടവഴികളിൽ ലൈംഗിക അവയവ പ്രദർശനം നടത്തിയ തെള്ളകം സ്വദേശിയെ അറസ്റ്റ് ചെയ്തു;

കോട്ടയം:  നഗരത്തിലെ കോളജുകളുടെയും വനിതാ ഹോസ്‌റ്റലുകളുടെയും ഇടവഴിയിൽ ലൈംഗിക അവയവ പ്രദർശനം നടത്തുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്‌ത തെള്ളകം സ്വദേശി  സോണി തോമസാണ് (52) പിടിയിലായത്. ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിൽ എത്തി ഇടവഴികളിൽ നിന്ന് ഇയാൾ ലൈംഗിക അവയവ പ്രദർശനം നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണു കഴിഞ്ഞ ദിവസം പെൺകുട്ടികൾ ഇയാൾ എത്തിയ വാഹനത്തിന്റെ നമ്പർ പൊലീസിനു കൈമാറിയത്.

ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം വെസ്‌റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.പ്രതിയുടെ വിലാസവും ഫോൺ നമ്പരും ശേഖരിച്ചു. തുടർന്ന് പിങ്ക് പൊലീസിലെ വനിതാ പൊലീസ് ഉദ്യോഗസ്‌ഥർ പ്രതിയെ ഫോണിൽ വിളിച്ചു. ഇയാൾക്കെതിരെ കേസെടുത്തു.  ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും. സ്കൂൾ വിദ്യാർഥിനികളെ ഓട്ടോയിൽ സ്കൂളിൽ എത്തിച്ചിരുന്ന ഇയാൾ ഇവരെ ലൈംഗികമായി ചൂഷണം ചെയ്തതായും പൊലീസിനു സംശയമുണ്ട്.

ഡിവൈഎസ്പി ഓഫിസിലെ എഎസ്ഐ കെ.ആർ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ താനിയ വർഗീസ്, ബേബിമോൾ, സബീന എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കുമാരനല്ലൂരിൽ വിളിച്ചു വരുത്തിയാണു പിടികൂടിയത്.

Exit mobile version