ഒടുവിൽ പണി പാലും വെള്ളത്തിൽ കിട്ടി. ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യും

തിരൂരങ്ങാടി:  വിദ്യാർത്ഥികൾ കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തപ്പോൾ ബസിൽ നിന്ന് വിദ്യാർത്ഥിനി വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യും. കഴിഞ്ഞ ദിവസം തിരൂരങ്ങാടി  സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ് ബസിൽ നിന്നും വീണത്. വൈകുന്നേരം 4 ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തിരൂരങ്ങാടിയിൽ നിന്ന് ബസ്സിൽ കയറുമ്പോൾ ബസ് മുന്നോട്ട് എടുക്കുകയും ബസ്സിൽനിന്ന് വിദ്യാർത്ഥിനി വീഴുന്നതും കടയിലെ തൊട്ടടുത്ത സി.സി.ടി.വി പതിഞ്ഞ ദൃശ്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആ.ർ.ടി.ഒ സാജു ന്റെ നിർദ്ദേശപ്രകാരം എം വിഐ എം.കെ. പ്രമോദ് ശങ്കർ, എ.എം വിഐ മാരായ കെ. നിസാർ, ടി.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തി വിദ്യാർത്ഥിനിയെ നേരിൽ കണ്ട് അന്വേഷണം നടത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ ബസ് പിടിച്ചെടുക്കുകയും ചെയ്തു. ഡ്രൈവറായ മമ്പുറം സ്വദേശി അനീഷിന്റെയും കണ്ടക്ടർ  അബു എന്നിവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. പരാതിയിൽ ഉൾപ്പെട്ട ബസ് ജീവനക്കാർക്ക് എംവിഐ എം കെ പ്രമോദ് ശങ്കർ ഓഫീസിൽ വെച്ച് ഒരു മണിക്കൂർ ക്ലാസ്സ് നൽകി.

Exit mobile version