പുതുപ്പള്ളി: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. അഞ്ചേരി പള്ളിപ്പടിയിൽ ഇന്നലെ രാവിലെ 8.30നാണ് അപകടം. പരിയാരം സ്വദേശി തങ്കച്ചൻ നടത്തുന്ന കടയിലേക്കാണ് കാർ ഇടിച്ച് കയറിയത്. 4 വർഷമായി വാടകക്ക് കട നടത്തുകയാണ് തങ്കച്ചൻ. സമീപത്തെ കടയ്ക്കും നാശനഷ്ടമുണ്ടായി. കടയിലെ തടി അലമാരയുടെ ഭാഗം തങ്കച്ചന്റെ കാലിലേക്കു പതിച്ചു . തോട്ടയ്ക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. തോട്ടയ്ക്കാട് നിന്നു കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്നു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കടയുടെ മുന്നിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു തങ്കച്ചൻ.മിന്നൽ വേഗതയിൽ കാർ കട ഇടിച്ചു തകർത്തത് തങ്കച്ചന് വിശ്വസിക്കാൻ കഴിയുന്നില്ല. അൽപ സമയത്തിനു ശേഷമാണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നു തിരിച്ചറിയുന്നതുതന്നെ.