ഫോബ്സ് പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയനാ..’; ഷാജ് കിരണ്‍- സ്വപ്ന സുരേഷ് ഓഡിയോ പുറത്ത്

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകള്‍ വിദേശത്ത് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് മുഖേനെയാണെന്ന് സ്വപ്നാ സുരേഷ്. മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖയില്‍ പിണറായി വിജയന്റെ പാര്‍ട്ണര്‍ താനാണെന്ന് ഷാജ് അവകാശപ്പെടുന്നത് കേള്‍ക്കാം. ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും കേള്‍ക്കാം.

സ്വപ്ന പുറത്ത് വിട്ട ശബ്ദരേഖയിലെ വിവരങ്ങള്‍ ഇങ്ങനെ:

ഷാജ് : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ ?

എന്നെ ഇപ്പോള്‍ എഡിജിപി വിളിച്ചില്ലേ

നിങ്ങള്‍ നാളെ പോയി കാര്യങ്ങള്‍ പറയുക

യാത്രാ വിലക്ക് നീക്കാന്‍ പറയുക

സരിത്ത്: ഞങ്ങള്‍ പോരാടും

ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം

ഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആര്‍ക്ക് വേണ്ടി പറഞ്ഞു…?

ഇത്രയും കാര്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ നാളെ എന്റെ കൂടെ വാ..

നാളെ കഴിഞ്ഞ് നിങ്ങളെ അറസ്റ്റ് ചെയ്യും..

സരിത്ത്: ജയിലെന്നുള്ളത് ഇപ്പോ പേടിയില്ല

സ്വപ്ന: നമ്മളെവെച്ച് ആരോ കാശുണ്ടാക്കുന്നുണ്ട്

ഒരു 164 സ്റ്റേറ്റ്മെന്റ് കൊടുത്തതില്‍ എന്താണ് തെറ്റ്..?

ഷാജ് 164 കൊടുത്തതില്‍ കുഴപ്പമില്ല

സ്വപ്ന- പിന്നെ നീ അഭിനന്ദിച്ചത് എന്തിന് ?

ഷാജ് നീ ലോക മണ്ടിയാണ്

സ്വപ്ന: ഒരു ജോലി കിട്ടി, 40000 രൂപക്ക് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നു

ഷാജ്: ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ പിണറായി വിജയനാ.. അദ്ദേഹത്തിന്റെ പാര്‍ട്ട്ണറാ ഞാന്‍….

സ്വപ്ന ഷാജിനെ മാത്രമേ വിശ്വാസമുള്ളു

ഷാജ് മുന്‍കൂര്‍ ജാമ്യത്തിന് നോക്കിയോ ? വീര പരിവേഷത്തില്‍ ജയിലില്‍ പോണോ ?

സ്വപ്ന അറസ്റ്റ് ചെയ്തിട്ട് നോക്കാമെന്ന്

ഷാജ്- ഇപ്പോ മനസിലായോ കാര്യങ്ങള്‍ ? സൂയിസൈഡ് ചെയ്യാനൊന്നും നോക്കല്ലേ.. പിന്നെ ഞാന്‍ എന്തിനാ നില്‍ക്കുന്നേ ?

സ്വപ്ന- സരിത്തിനെ ഇറക്കിവിടണോ ?

ഷാജ് സരിത്തിനെ കൂടെ നിര്‍ത്തണം

സ്വപ്ന ഞാന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. നാളെ എന്നെ അറസ്റ്റ് ചെയ്യും. പത്ത് മണിക്ക് മുന്‍പേ എത്തില്ലേ ? അതുവരെ ബ്രീത്തിംഗ് ടൈം തരില്ലേ ?

ഷാജ് എഡിജിപി വിളിച്ചില്ലേ ? എഡിജിപിക്ക് കാര്യം മനസിലാവില്ലേ ? ചെയ്യാത്ത തെറ്റ് എന്തിനേല്‍ക്കുന്നു ?

മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പുറത്തു വിട്ടത്.

പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തു വിടുന്നത്. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

 

Exit mobile version