തിരുവനന്തപുരം വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടന്‍ (65), റെനില്‍ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് മരണമുണ്ടായതെന്നാണ് സൂചന. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
