ലീഡ് 10,000 കടന്നു; ഉമ തോമസ് വമ്പന്‍ ജയത്തിലേക്ക്, എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വമ്പന്‍ വിജയത്തിലേക്ക്. ഉമ തോമസിന്റെ ലീഡ് 10,000 കടന്നു. 11,008 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ തോമസും യുഡിഎഫും.

എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശയാണ്. നഗര കേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി നേരിട്ടു. പോളിംഗ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമാ തോമസ് തന്നെയാണ് മുന്നില്‍.

അഞ്ചാം റൗണ്ട് എണ്ണിക്കൗണ്ടിരുന്നപ്പോള്‍ തന്നെ ഉമാ തോമസിന്റെ ലീഡ് 9,700 കടന്നിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണ് ഉമാ തോമസിന്റെ ഇത്ര വലിയ മുന്നേറ്റം.

ഭരണത്തിനെതിരായ വികാരമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.

 

Exit mobile version