നഗര കേന്ദ്രങ്ങളില്‍ ജോ ജോസഫിന് തിരിച്ചടി; തൃക്കാക്കരയില്‍ ഉമാ തോമസിന്റെ പടയോട്ടം

തൃക്കാക്കരയിലെ നഗരകേന്ദ്രങ്ങലില്‍ എല്‍ഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിംഗ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമാ തോമസ് തന്നെയാണ് മുന്നില്‍. യുഡിഎഫിന് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ വോട്ട് നില പതിനാലായിരം മാത്രമേ കടന്നിട്ടുള്ളു. ഉമാ തോമസിന്റെ ലീഡ് എണ്ണായിരം കടന്നിരിക്കുകയാണ്.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളില്‍ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ട് വോട്ടുകള്‍ എല്‍ഡിഎഫിനും രണ്ട് വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകള്‍ എണ്ണുമ്പോഴും തുടക്കം മുതല്‍ തന്നെ ഉമാ തോമസ് ലീഡ് നിലനിര്‍ത്തുകയാണ്. എല്‍ഡിഎഫ് തൊട്ടുപിന്നാലെ നാലായിരത്തോളം വോട്ടുകള്‍ നേടി പോരാട്ടം തുടരുകയാണ്. എല്‍ഡിഎയുടെ വോട്ടുകള്‍ 700 കടന്നിട്ടുണ്ട്.

തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്‌നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യും

 

Exit mobile version