ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തു. ബി ജെ പി യെയും കോൺഗ്രസിന്റെയും സീറ്റുകൾ തൂത്തു വാരി. ആം ആദ്മിക്ക് വൻ ഭൂരിപക്ഷം . ഭരണ തുടർച്ച ഉണ്ടാകുമെന്നു ഉറപ്പായി . അതേസമയം ബിജെപിക്ക് ഇക്കുറിയും അധികാരം പിടിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. എന്നാൽ, മികച്ച മുന്നേറ്റം നടത്താൻ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. എന്നാൽ കോൺഗ്രസിന് കടുത്ത നിരാശയാണ്. ഇക്കുറിയും കോൺഗ്രസിന് അക്കൗണ്ടു തുറക്കാൻ സാധിച്ചില്ല . ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡു ചെയ്യാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.
ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കെജ്രിവാൾ 2,026 വോട്ടുകൾക്ക് മുന്നേറുകയാണ്. ബിജെപിയുടെ സുനിൽ യാദവും കോൺഗ്രസിന്റെ രോമേഷ് സഭാർവലുമായിരുന്നു കെജ്രിവാളിനെതിരെ മത്സരിച്ചത്. ഡൽഹിയിൽ ആംആദ്മി മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നത്. ന്യൂഡൽഹി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ന്യൂഡൽഹി നിയമസഭാ മണ്ഡലവും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം ബിജെപിക്കൊപ്പമായിരുന്നു.
2013 ൽ കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനിനോട് 25,000 വോട്ടുകൾക്ക് വിജയിച്ചായിരുന്നു കെജ്രിവാൾ ഡൽഹി അധികാരത്തിലേക്കെത്തിയത്. 2015ൽ കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി 70 ൽ 67 സീറ്റുകളും നേടി ഡൽഹിയിൽ രണ്ടാമതും അധികാരത്തിലേറി. മൂന്നാം തവണയും ഡൽഹി ആം ആദ്മിക്കൊപ്പമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങളിൽനിന്നും വ്യക്തമാകുന്നത്. വീണ്ടും ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായതോടെ ആം ആദ്മി പാർട്ടി ആസ്ഥാനത്തും പാർട്ടിയുടെ മറ്റു കേന്ദ്രങ്ങളിലും പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
അതേസമയം 27 സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മിക്ക സീറ്റുകളിലും 1000ൽ താഴെയാണ് ലീഡ്. ഈ നിലയിൽ വോട്ടെണ്ണുമ്പോൾ മാറി മറിയുന്നുണ്ട്.
2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്.