സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ 1,370 പേര്‍ക്കാണ് രോഗബാധ. ടെസ്റ്റ് പോസിറ്റീവിറ്റി 8.7 ആയി ഉയര്‍ന്നു . നാല് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ ആക്ടീവ് കേസുകള്‍ 6,129 ആയി. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ കോവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല.
