പോളിംഗ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകും; കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചു, തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങുമെന്ന് കെ വി തോമസ്

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങുമെന്ന് കെ വി തോമസ്. പോളിംഗ് ശതമാനം കുറഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. കെ സുധാകരന്‍ ഉള്‍പ്പെടെ പ്രചാരണത്തില്‍ നിന്നും മാറി നിന്നത് തോല്‍വിയെ ഭയന്നെന്നും കെവി തോമസ് പറഞ്ഞു. എന്ത് അശ്ലീലവും വിളിച്ചു പറയുന്നവരായി കോണ്‍ഗ്രസിന്റെ സൈബര്‍ സംഘം മാറിയെന്നും കെവി തോമസ് വിമര്‍ശിച്ചു.

ജോ ജോസഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമാ തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി.ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും കെ വി തോമസ് പറഞ്ഞു. എല്‍ഡിഎഫ്. അതീവ ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. സ്ഥിരം രാഷ്ട്രീയക്കാര്‍ വരുന്നതിന് പകരം പ്രൊഫഷണല്‍ വരട്ടേ എന്നാണ് പലരും ജോ ജോസഫിന് വോട്ടു ചെയ്ത ശേഷം അഭിപ്രായപ്പെട്ടത്.

തനൊക്കെ മത്സരിച്ചിരുന്ന കാലത്ത് വോട്ടിങ് ശതമാനം കൂടിയാല്‍ അത് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ന് അതൊക്കെ മാറി. പോളിംഗ് ശതമാനത്തിന്റെ കുറവും കൂടുതലും നോക്കി ആര് വിജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല.

കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പല മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പില്‍ നിന്ന് അല്‍പം മാറിനിന്നു. പ്രതിപക്ഷ നേതാവിന്റെത് ഏകപക്ഷീയമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

 

Exit mobile version